InternationalLatest

പഞ്ച്ശീര്‍ പ്രവിശ്യ പിടിച്ചെടുത്തതായി താലിബാന്‍

“Manju”

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യ പിടിച്ചെടുത്തതായി താലിബാന്‍. നാലുദിവസം നീണ്ട കനത്ത ഏറ്റുമുട്ടലാണ് പഞ്ച്ശീറില്‍ നടന്നത്. പഞ്ച്ശീറിന്റെ തലസ്ഥാനമായ ബസാറാക്കടക്കം മുഴുവന്‍ മേഖലകളും കീഴടക്കിയതായി താലിബാന്‍ അവകാശപ്പെട്ടു. ഇതിനു പിന്നാലെയാണ് പഞ്ച്ശീര്‍ നേതാവ് അഹ്മദ് മസൂദ് സമവായത്തിന് തയ്യാറാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.

പഞ്ച്ശീറിന് പ്രത്യേക അധികാരങ്ങള്‍ വേണമെന്ന നിലപാടാണ് അഹ്മദ് മസൂദ് മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ താലിബാന്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. അഫ്ഗാനിസ്ഥാനിലെ പണ്ഡിത നേതൃത്വവും ഏറ്റുമുട്ടല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button