IndiaLatest

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: രാജ്യത്ത് 62 കോടിയില്‍ അധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിരുന്നാലും കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നരേന്ദ്ര മോദി നിര്‍ദേശിച്ചു. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ ‘മന്‍ കീ ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച ഹോക്കിതാരം മേജര്‍ ധ്യാന്‍ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇന്നത്തെ ‘മന്‍ കീ ബാത്’ ആരംഭിച്ചത്. എല്ലാ മെഡലുകളും അമൂല്യങ്ങളാണ്. ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയപ്പോള്‍ ആനന്ദിച്ചു.

ഈ മെഡല്‍ നേട്ടം ധ്യാന്‍ ചന്ദിന് ഏറെ സന്തോഷമുളവാക്കിക്കാണുമെന്നും മോദി പറഞ്ഞു. ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കുന്ന യുവാക്കളുടെ ഭാവനകളെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ യുവാക്കള്‍ കായികമേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി കാണുന്നു. മക്കള്‍ കായികമേഖലയില്‍ മുന്നേറുന്നത് കാണുമ്പോള്‍ മാതാപിതാക്കളും സന്തോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ലോക വ്യാപകമായി പ്രചാരം നേടുകയാണ്.

രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ ‘വാട്ടര്‍ പ്ലസ് സിറ്റി’ എന്ന ഖ്യാതിയും ഇന്‍ഡോര്‍ സ്വന്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പാരാലിമ്ബിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനായി രാജ്യം ഹര്‍ഷാരവം മുഴക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button