KeralaLatest

നേഴ്സ് ദിനത്തിലും ദുരിതം

“Manju”

അടിമാലി : നേഴ്സിങ്ങ് ദിനത്തിലും ജോലി ഭാരത്തിൽ നിന്ന് മോചനമില്ലാതെ ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമാർ. മതിയായ തസ്തിക സൃഷ്ടിക്കാൻ ആരോഗ്യ വകുപ്പ് കൂട്ടാക്കാതെ വന്നതാണ് ആശുപത്രിയിലെ നഴ്‌സുമാരുടെ ദുരിതം വർദ്ധിച്ചത്.

നേഴ്സിങ് സൂപ്രണ്ട് കെ.കെ. നിമ്മിയുടെ നേതൃത്വത്തിൽ 12 സ്റ്റാഫ് നേഴ്സുമാരും 3 ഹെഡ് നേഴ്സുമാരും ഉൾപ്പെടുന്ന സംഘമാണ് ഇവിടെ മുഴുവൻ രോഗികളെയും പരിചരിക്കുന്നത്.അടിമാലിയിൽ 66 കിടക്കകളോടു കൂടിയ സാമൂഹിക ആരോ‍ഗ്യകേന്ദ്രം പ്രവർത്തനം തുടങ്ങിയപ്പോൾ അനുവദിച്ച സ്റ്റാഫ് നേഴ്സുമാരുടെ തസ്തികകളാണ് ഇപ്പോഴും ഉള്ളത്.

5 വർഷം മുൻപ് സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കിയെങ്കിലും കിടക്കകളുടെ എണ്ണത്തിലും സ്റ്റാഫ് ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടില്ല. 66 കിടക്കകളിൽ 150 രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. മൂന്ന് ഷിഫ്റ്റായാണ് നേഴ്സുമാരുടെ ജോലി സമയം ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ ഒരു ഷിഫ്റ്റിൽ പോലും ഇപ്പോഴുള്ള നേഴ്സുമാരുടെ എണ്ണം തികയില്ല. ഇത് അധികൃതർ ഗൗരവമായി കാണുന്നില്ല എന്നതാണ് നേഴ്‌സുമാരുടെ പരാതി.

Related Articles

Back to top button