സിന്ധുമോള്‍ ആര്
കൊച്ചി : സംസ്ഥാനത്ത് ഒാണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്തത് ഇനി 42,412 കുട്ടികള്‍ക്കു മാത്രമാണെന്നും, ഇവര്‍ക്ക് സൗകര്യമൊരുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കും വരെ ഒാണ്‍ലൈന്‍ ക്ലാസ് നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി. ഗിരിജ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
ജൂണ്‍ 14 മുതല്‍ ഒൗദ്യോഗികമായി ക്ലാസ് തുടങ്ങും മുമ്പ് സൗകര്യങ്ങളൊരുക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുകയാണെന്നും പൊതുവിദ്യാഭ്യാസ അഡി. ഡയറക്ടര്‍ സി.എ. സന്തോഷ് സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.