IndiaLatest

ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ പമ്പ​യാ​റ്റി​ല്‍ മു​ങ്ങി​മ​രി​ച്ചു

“Manju”

ഒ ന്ന ര വ യ സ്സു കാ ര ൻ പ മ്പ യാ റ്റി ൽ മു ങ്ങി മ രി ച്ചു | One-year-old  boy drowns in Pampayar | Madhyamam
തി​രു​വ​ല്ല: ക​ട​പ്ര​യി​ലെ സൈ​ക്കി​ള്‍ മു​ക്കി​ല്‍ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന്‍ പ​മ്ബ​യാ​റ്റി​ല്‍ മു​ങ്ങി​മ​രി​ച്ചു. സൈ​ക്കി​ള്‍​മു​ക്ക് മ​ണ​ലേ​ല്‍ പു​ത്ത​ന്‍​പ​റ​മ്ബി​ല്‍ തോ​മ​സ് കു​ര്യ​ന്‍ (മ​നോ​ജ്)-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഡാ​നി കു​ര്യ​നാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പ​മ്പ​യാ​റ്റി​ല്‍ വീ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
വീ​ട്ടു​മു​റ്റ​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ട​വി​ന് സ​മീ​പം ക​ളി​പ്പാ​ട്ടം ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ച​ലി​ല്‍ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പു​ളി​ക്കീ​ഴ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​ലാ​ഷിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ജീ​പ്പി​ല്‍ കു​ട്ടി​യെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
സ​ഹോ​ദ​ര​ങ്ങ​ള്‍: റേ​ച്ച​ല്‍, എ​ബി​ഗേ​ല്‍. നാ​ഗ്പു​രി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ തോ​മ​സ് കു​ര്യ​നും കു​ടും​ബ​വും ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സൈ​ക്കി​ള്‍​മു​ക്കി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​ത്. 13ന്​ ​മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഡാ​നിന്റെ‌  അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കിട്ട്​ നാ​ലി​ന് വ​ള​ഞ്ഞ​വ​ട്ടം ഐ.​പി.​സി സെ​മി​ത്തേ​രി​യി​ല്‍ നടക്കും.

Related Articles

Back to top button