IndiaLatest

റാഞ്ചിയില്‍‍ ബസിനു തീപിടിച്ച്‌ രണ്ട് മരണം

“Manju”

റാഞ്ചി: റാഞ്ചിയില്‍ ബസിനു തീപിടിച്ച്‌ രണ്ട് മരണം. ജാര്‍ഖണ്ഡിലെ ഖഡ്ഗര്‍ഹയില്‍ അര്‍ധ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവര്‍ മദന്‍ മഹ്തോ (50), ക്ലീനര്‍ ഇബ്രാഹിം (25) എന്നിവരാണ് മരണപ്പെട്ടത്.
ബസിനുള്ളില്‍ മെഴുകുതിരി കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. യഥാര്‍ഥ കാരണം അന്വേഷിച്ച്‌ വരികയാണെന്നും പൊലീസ് അറിയിച്ചു.
ഡ്രൈവറും സഹായിയും ബസില്‍ ഉറങ്ങിക്കിടക്കുമ്ബോഴാണ് അപകടമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നതിനാല്‍ തീപിടിച്ചത് അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തുമ്ബോഴേക്കും ബസ് പൂര്‍ണമായും കത്തിനശിക്കുകയാണുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.
സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ട്വിറ്ററിലൂടെ ദുഃഖം രേഖപ്പെടുത്തി. ഇത് വളരെ വേദനാജനകമായ വാര്‍ത്തയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഈ വേദനയില്‍ നിന്ന് കരകയറാനുള്ള ശക്തി ദൈവം നല്‍കട്ടേയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button