IndiaLatest

നവംബര്‍ എട്ടിന് പൂര്‍ണ ചന്ദ്രഗ്രഹണം

“Manju”

ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്. സൂര്യപ്രകാശത്തില്‍ നിന്നുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അതായത് സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരും. ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും ഭൂമിയുടെ സ്ഥാനം. ഈ സമയം ചന്ദ്രനെ ചുവന്ന നിറത്തിലായിരിക്കും കാണാന്‍ സാധിക്കുക. നവംബര്‍ എട്ടിന് ശേഷം പൂര്‍ണ ചന്ദ്രഗ്രഹണം കാണണമെങ്കില്‍ 2025 വരെ കാത്തിരിക്കേണ്ടി വരും

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളിലായിരിക്കും പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്. മറ്റ് ഭാഗങ്ങളിലെല്ലാം ഭാഗിക ഗ്രഹണമാകും ദൃശ്യമാകുന്നത്. കൊല്‍ക്കത്ത, ഷിലിഗുരി, പട്ന, റാഞ്ചി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഉച്ചയ്ക്ക്  ശേഷം 2.39 മുതല്‍ ഗ്രഹണം ദൃശ്യമായി തുടങ്ങും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 3.46ഓടെ ഗ്രഹണം പൂര്‍ണ്ണമാകും. 6.19നാണ് ഗ്രഹണം അവസാനിക്കുന്നത്.

ഡല്‍ഹി -5.32, കൊല്‍ക്കത്ത -4.56, മുംബൈ -6.05, ബംഗളൂരു -5.53, ചെന്നൈ -5.42, ഗുവാഹത്തി -4.37 എന്നിങ്ങനെയാണ് ഗ്രഹണം ആരംഭിക്കുന്ന സമയം. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, വടക്ക്-കിഴക്കന്‍ യൂറോപ്പ്, റഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലും ഗ്രഹണം മികച്ച രീതിയില്‍ ദൃശ്യമാകും.

Related Articles

Back to top button