Uncategorized

നിപ: മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചു

“Manju”

കോഴിക്കോട്: നിപ ബാധിച്ച്‌ മരണമടഞ്ഞ കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു. 11 വീടുകളില്‍ നിന്നായി 23 ആടുകളുടെ രക്തം ശേഖരിച്ചു. ചത്ത നിലയില്‍ ഒരു വവ്വാലിനെ മീഞ്ചന്ത ബൈപാസില്‍ നിന്നും അവശനിലയിലുള്ള ഒന്നിനെ മണാശ്ശേരിയില്‍ നിന്നും സംഘത്തിന് ലഭിച്ചു. ഇവയെ പ്രത്യേക ബാഗിലാക്കി ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് പരിശോധനക്ക് അയച്ചു.

മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.കെ.ബേബി, ആനിമല്‍ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ.കെ.ജെ.വര്‍ഗ്ഗീസ്, ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്‌ട് എപിഡമോളജിസ്റ്റ് ഡോ.നിഷ അബ്രഹാം തുടങ്ങിയവര്‍ സാമ്പിള്‍ ശേഖരണത്തിന് നേതൃത്വം നല്‍കി.

വിഗദ്ധ നിരീക്ഷണത്തിനായി ജന്തുരോഗ നിയന്ത്രണ വിഭാഗം ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. മിനി ജോസ്, ഡോ. സ്വപ്ന അബ്രഹാം, ഡോ.എസ്.നന്ദകുമാര്‍ എന്നിവര്‍ ജില്ലയിലെത്തിയിട്ടുണ്ട്.

Related Articles

Back to top button