KeralaLatestUncategorized

സമൂഹത്തോട് കടപ്പാടുള്ളവരാണ് ശാന്തിഗിരിയിലെ ഗുരുഭക്തര്‍ – ശോഭ സുരേന്ദ്രൻ

“Manju”

ഹരിപ്പാട് : സ്വന്തം കുടുംബം, കുട്ടികള്‍ എന്നതിലുപരി സമൂഹത്തോടും കടപ്പാടുള്ളവരാണ് ശാന്തിഗിരിയിലെ ഗുരുഭക്തരെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. ശാന്തിഗിരി ആശ്രമം ഹരിപ്പാട് ശാഖയില്‍ നടന്ന ഏകദിന സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു. കോവിഡ് മഹാമാരി സമൂഹത്തില്‍ സൃഷ്ടിച്ച അലയൊലികള്‍ക്കിടയില്‍ മനസിനെ ശാന്തമാക്കുവാന്‍ സത്സംഗം പോലെയുള്ള ആദ്ധ്യാത്മിക സദസ്സുകള്‍ക്ക് കഴിയും. ഗൂരുവാക്ക് ജീവിതത്തില്‍ പകര്‍ത്താനും സമൂഹത്തിന് മാതൃകയായി ജീ‍വിക്കാനും എത്രത്തോളം കഴിയുന്നുവെന്നതിന്റെ പുനര്‍ചിന്തനമാണ് ഇത്തരം വേദികളെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Related Articles

Check Also
Close
Back to top button