KeralaLatest

പൊലീസ് സ്​റ്റേഷനില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക സെല്ലുകള്‍

“Manju”

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പൊലീസ് സ്​റ്റേഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. പുതുതായി നിര്‍മിച്ച സ്​റ്റേഷന്‍റെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. 845 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്. ആധുനിക സൗകര്യങ്ങളോടെ ആണ് സ്​റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക സന്ദര്‍ശക റൂം, ഭക്ഷണശാല, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമ മുറികള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. 2.95 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

Related Articles

Back to top button