KeralaLatestTech

കാര്‍ വിപണിയില്‍ നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് ക്രേറ്റ

“Manju”

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പത്തു ലക്ഷം വില്‍പനയെന്ന നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് ക്രേറ്റ. 2015ല്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ക്രേറ്റ നടത്തുന്നത്. ഇന്ത്യയിലെ എസ് യു വി വിപണിയെ തന്നെ സ്വാധീനിക്കുന്ന മോഡലായി ഹ്യുണ്ടേയ് ക്രേറ്റ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറിയിരുന്നു. ഓരോ അഞ്ച് മിനുറ്റ് കൂടുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഒരു വാഹനം വീതം വില്‍ക്കപ്പെടുന്നുവെന്ന കണക്കു തന്നെ ഈ വാഹനത്തിന്റെ സ്വാധീനം പ്രകടമാക്കുന്നു. ഏതെങ്കിലും ഒരു വര്‍ഷം ഹിറ്റായതല്ല തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സൂപ്പര്‍ഹിറ്റായതാണ് ക്രേറ്റയെ വ്യത്യസ്തമാക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷങ്ങളില്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള മോഡലെന്ന നേട്ടം ക്രേറ്റ സ്വന്തമാക്കിയിരുന്നു. ഹ്യുണ്ടേയ്യുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധത കൂടി തെളിയിക്കുന്ന മോഡലാണ് ക്രേറ്റ. ഇന്ത്യയില്‍ പത്തു ലക്ഷം ക്രേറ്റ വിറ്റെങ്കില്‍ വിദേശത്തേക്ക് 2.80 ലക്ഷം ക്രേറ്റകള്‍ കയറ്റി അയക്കാനും സാധിച്ചിരുന്നു. മികച്ച പ്രകടനവും കാര്യക്ഷമതയും ഉറപ്പു നല്‍കുന്നതാണ് ക്രേറ്റയുടെ പവര്‍ട്രെയിനുകള്‍. 1.5 ലീറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലീറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനുകളില്‍ ക്രേറ്റ എത്തുന്നുണ്ട്. ക്രേറ്റ ഇവിക്ക് 20 ലക്ഷം രൂപ മുതലാവും വില. ഐ സി ഇ മോഡലുകളുടെ വില 11 ലക്ഷം മുതല്‍ 20.15 ലക്ഷം വരെയാണ്.

Related Articles

Back to top button