InternationalLatest

അധ്യാപകർ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിന് വിലക്കി പാക്കിസ്ഥാൻ

“Manju”

ഇസ്‍ലാമബാദ്: പാക്കിസ്ഥാനില്‍ വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇമ്രാന്‍ ഖാൻ ഭരണകൂടം. സ്‌കൂള്‍, കോളജ് അധ്യപകര്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചുള്ള മാര്‍ഗരേഖയാണ് ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ (എഫ്ഡിഇ) പുറത്തിറക്കിയിരിക്കുന്നത്.
പുരുഷ, വനിതാ അധ്യാപകര്‍ ജീന്‍സ്, ടൈറ്റ്‌സ്, ടീ ഷര്‍ട്ട്, സ്ലിപ്പര്‍ എന്നിവ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി പാക്ക് മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസത്തിലാണ് ശ്രദ്ധപതിപ്പിക്കേണ്ടതെന്നാണ് എഫ്ഡിഇ പറയുന്നത്.
രാജ്യത്തെ എല്ലാ പ്രിന്‍സിപ്പാള്‍മാരോടും അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും (പുരുഷന്മാരും സ്ത്രീകളും) പതിവ് മുടിവെട്ടല്‍, താടി വെട്ടല്‍, നഖം മുറിക്കല്‍, പെര്‍ഫ്യൂമിന്റെ ഉപയോഗം എന്നിവ ഉള്‍പ്പെടെ വ്യക്തിപരമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എഫ്ഡിഇ നിര്‍ദ്ദേശിച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വനിതാ അധ്യാപകരും അനധ്യാപകരും ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണം. ജീന്‍സും ടൈറ്റ്‌സും ധരിക്കാന്‍ പാടില്ല. സല്‍വാര്‍ കമ്മീസ്, ട്രൗസര്‍, ദുപ്പട്ടയ്ക്കും ഷാളിനുമൊപ്പം ഷര്‍ട്ട് എന്നിവ ധരിക്കാം. അധ്യാപനസമയത്ത് അനുയോജ്യമായ ഷൂസുകളും സ്‌നിക്കേഴ്‌സും അനുവദനീയമാണെങ്കിലും, സ്ലിപ്പറുകള്‍ കര്‍ശനമായി ധരിക്കാന്‍പാടില്ലെന്നും എഫ്ഡിഇ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button