LatestThiruvananthapuram

കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്

“Manju”

തിരുവനന്തപുരം ;കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. ഒക്ടോബര്‍ നാലിനു കോളേജുകള്‍ തുറക്കുമ്പോള്‍ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട.

ഒരു ദിവസം പകുതി കുട്ടികള്‍ വീതമോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ പ്രിന്‍സിപ്പല്‍മാരുടെ അഭിപ്രായം തേടും. ഇതോടൊപ്പം കോളേജുകള്‍ കേന്ദ്രീകരിച്ച്‌ കോവിഡ് വാക്സിനേഷന്‍ നടത്താനുള്ള സൗകര്യവും യോഗത്തില്‍ ചര്‍ച്ച വിഷയമാകും.

Related Articles

Back to top button