InternationalLatest

വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം; 174 പലസ്തീനികള്‍ക്ക് പരിക്ക്

“Manju”

റമല്ല: ഇസ്രാഈല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടന്ന പ്രതിഷേധ പ്രകടനം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും ഇസ്രായേല്‍ സൈനികരും ഏറ്റുമുട്ടിയതോടെ 174 പലസ്തീനികള്‍ക്ക് പരിക്കേറ്റു.
25 പേര്‍ക്ക് പരിക്കേറ്റത് ഇസ്രായേല്‍ സൈനികര്‍ പ്രയോഗിച്ച റബര്‍ ബുള്ളറ്റുകൊണ്ടാണെന്ന് പലസ്തീന്‍ റെഡ് ക്രസെന്റ് സൊസൈറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഒരു ആംബുലന്‍സ് ഡ്രൈവറും ഫോട്ടോ ജേണലിസ്റ്റും ഉള്‍പ്പെടുന്നുണ്ടെന്ന് സിന്‍ഹുവ വാര്‍ത്ത ഏജസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിത, ഹുവര, ബിത് ദജന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ‘കോപത്തിന് ഒരു ദിനം’ എന്ന് പേരിട്ട പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ പങ്കെടുത്തു. ഈയാഴ്ച ഇസ്രായേല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട ആറ് പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനങ്ങള്‍.

Related Articles

Back to top button