KeralaLatest

യു.കെയില്‍ നഴ്സുമാര്‍ പണിമുടക്കി

“Manju”

ലണ്ടന്‍ : ന്യായമായ ശമ്പളവും ജോലി സാഹചര്യവും ആവശ്യപ്പെട്ട് യു.കെയിലെ നഴ്സുമാര്‍ ഇന്നലെ പണിമുടക്ക് നടത്തി. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഒഫ് നഴ്സിംഗ് (ആര്‍.സി.എന്‍) ട്രേഡ് യൂണിയനിലെ ഒരു ലക്ഷത്തിലേറെ നഴ്സുമാരാണ് പണിമുടക്കുന്നത്. ആര്‍.സി.എന്നിന്റെ 106 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സ് പണിമുടക്കാണിത്.
കീമോ തെറാപ്പി, കിഡ്നി ഡയാലിസിസ്, ഐ.സി.യു, കുട്ടികളുടെ അപകടം തുടങ്ങിയ അടിയന്തര പരിചരണങ്ങള്‍ക്ക് നഴ്സുമാര്‍ സഹകരിച്ചെങ്കിലും ആശുപത്രികളുടെ പതിവ് സേവനങ്ങളെ കാര്യമായി ബാധിച്ചു.
ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാര്‍ പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ജീവിത ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശമ്പളത്തില്‍ 19 ശതമാനം വര്‍ദ്ധനവാണ് ആര്‍.സി.എന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, രാജ്യത്തെ മറ്റ് പല സാമ്പത്തിക സമ്മര്‍ദ്ദങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ ആവശ്യം താങ്ങാനാവുന്നതല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.

Related Articles

Back to top button