KeralaLatest

വ്യാജ നമ്പര്‍ ഉപയോഗിച്ച് ആംബുലന്‍സ് സര്‍വീസ്

“Manju”

കൊല്ലം: വ്യാജ നമ്പര്‍ ഉപയോഗിച്ച്‌ ആംബുലന്‍സ് സര്‍വീസ് നടത്തിയ ആള്‍ പോലീസ് പിടിയില്‍. കൊട്ടാരക്കര മൈലം വില്ലേജില്‍ ഇഞ്ചക്കാട്, കാരമൂട്, പാലവിള വീട്ടില്‍ റെബിന്‍ തോമസ്സിനെ (29) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്.ഷിബുവിന്റെ ഉടമസ്ഥതയിലുള്ള KL-09 V 5037-ാം നമ്പര്‍ മാരുതി ഒമിനി ആംബുലന്‍സ് വാഹനം വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ണാടകയില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയിരുന്നു. ഈ വാഹനത്തിന്റെ രേഖകള്‍ വ്യാജമായി ഉണ്ടാക്കി അതേ കമ്പനിയുടെ മറ്റൊരു വാഹനത്തില്‍ വ്യാജമായി രജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ ഉപയോഗിക്കുകയായിരുന്നു. പ്രതി റോബിന്‍ മൂന്നു വര്‍ഷത്തോളമായി ആംബുലന്‍സ് സര്‍വീസ് നടത്തിവരുന്നുണ്ട്. തന്റെ പഴയ വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്ബര്‍ ഉപയോഗിച്ച്‌ മറ്റൊരു വണ്ടി സര്‍വീസ് നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ട ഷിബു കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.

ഷിബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര ഐ എസ് എച്ച്‌ ജോസഫ് ലിയോണിനെ നേതൃത്വത്തില്‍ എസ് ഐ സുദര്‍ശനന്‍ സി.പി.ഒ മാരായ ഷിബു കൃഷ്ണന്‍, ജിബ്സണ്‍ ജെയിംസ്, ബിനീഷ് കുമാര്‍, സലില്‍ എന്നിവരടങ്ങിയ പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടിച്ചെടുത്ത വാഹനത്തിന്റെ എഞ്ചിന്‍ നമ്പരുള്‍പ്പെടെ തിരുത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button