IndiaLatest

ലോകബാങ്കിന്റെ സൂചികയില്‍ ഇന്ത്യ എക്കാലത്തെയും ഉയര്‍ന്ന റാങ്കില്‍

“Manju”

ലോകബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. 139 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 38-ാം സ്ഥാനത്താണ്. എക്കാലത്തെയും ഉയര്‍ന്ന റാങ്കാണിത്. 2018-ല്‍ 44-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അടിസ്ഥാന സൗകര്യ വികസനത്തിലെയും സാങ്കേതിക വിദ്യയിലെയും നിക്ഷേപങ്ങളാണ് ഇന്ത്യയെ ഈ മുന്നേറ്റത്തിന് സഹായിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സോഫ്റ്റ് ഇന്‍ഫ്രാസ്ട്രക്ടചര്‍ മേഖലയിലും ഹാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ടചര്‍ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് തുറമുഖങ്ങളെ ഉള്‍നാടുകളിലെ സാമ്പത്തിക ധ്രുവങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിച്ചെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 75 ശതമാനം ഷിപ്പര്‍മാരും പരിസ്ഥിതി സൗഹൃദ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതായും ഗ്രീന്‍ ലോജിസ്റ്റിക്സിന്റെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗ്രീന്‍ ലോജിസ്റ്റിക്‌സില്‍ നിക്ഷേപം നടത്തി ലോജിസ്റ്റിക് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് ഇത് അവസരമൊരുക്കും.

ഈ വര്‍ഷം, അന്താരാഷ്ട്ര ഷിപ്പ്‌മെന്റ് മേഖലയിലും ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടു. ഇക്കാര്യത്തില്‍ 2018-ല്‍ ഇന്ത്യ 44-ാം സ്ഥാനത്തായിരുന്നു. ഇത്തവണ അത് 22-ലേക്ക് ഉയര്‍ന്നു. ലോജിസ്റ്റിക് കോംപീറ്റന്‍സ് മേഖലയില്‍ രാജ്യം നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48-ാം സ്ഥാനത്തെത്തി. ട്രാക്കിംഗിലും ട്രെയ്‌സിംഗിലും ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തെത്തി.

Related Articles

Back to top button