Uncategorized

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ഭീമന്‍ രഘു

“Manju”

തിരുവനന്തപുരം : “പാവപ്പെട്ടവര്‍ക്കു നീതി ഉറപ്പാക്കൂ, ഞങ്ങളെ സംരക്ഷിക്കു” എന്ന പ്ലക്കാര്‍ഡും കയ്യിലേന്തി സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായി നടന്‍ ഭീമന്‍ രഘു. താരം തന്നെ സംവിധാനം ചെയ്തു നായകനായി മാര്‍ച്ച്‌ 17 ന് തിയറ്ററില്‍ റിലീസ് ചെയ്യുന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയത്. ‘ചാണ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.
കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്‌, കൈലി മുണ്ടുമിട്ടാണ് രഘുവെത്തിയത്. ആദ്യമൊന്നും എന്താണ് സംഭവമെന്ന് ചുറ്റുമുള്ളവര്‍ക്കൊന്നും മനസിലായില്ല. ഇതോടെ പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടിയാണ് എത്തിയതെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരടക്കം നിരവധിപേരാണ് നടനൊപ്പം സെല്‍ഫിയെടുത്തത്.
വേറിട്ടൊരു സമര മാര്‍ഗത്തിലൂടെ തന്റെ സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് ഭീമന്‍ രഘു പറയുന്നു. ‘സാധാരണ നമ്മളുടെ കൂട്ടത്തിലുള്ള ഒരു ആര്‍ട്ടിസ്റ്റുകളും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. എന്നാല്‍ ജനങ്ങളുമായി ഇന്‍ട്രാക്‌ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം ലഭിക്കുകയുള്ളു. ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. അതിനാല്‍ മാത്രമാണ് ഞാന്‍ ഈ കഥ തിരഞ്ഞെടുത്ത്. ഞാന്‍ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാന്‍ തീരുമാനിച്ചത്. അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. മൂന്ന് അവാര്‍ഡുകള്‍ ഞങ്ങളാണ് വാങ്ങിച്ചത്. പടം റിലീസ് ചെയ്യുന്നതിന് മുമ്ബ് തന്നെ മൂന്ന് അവാര്‍ഡുകള്‍ കിട്ടിയതുതന്നെ വലിയ കാര്യം. ജനങ്ങളുമായി ഇന്‍ട്രാക്‌ട് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അതുകാരണമാണ് ഞാന്‍ ഇറങ്ങിയത്.’- ഭീമന്‍ രഘു പറഞ്ഞു.

Related Articles

Back to top button