അഹമ്മദാബാദ്:ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. ഗാട്ട്ലോഡിയയില്‍ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേല്‍. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനുമാണ്.
അതെ സമയം കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രൂപാണിയുടെ രാജി. അതെ സമയം മുഖ്യമന്ത്രിയ്ക്കെതിരെ മന്ത്രിസഭയിലും ബിജെപിയിലും തര്‍ക്കം നിലനിന്നിരുന്നു . ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന.