InternationalLatest

രണ്ട് ലോട്ടറി ടിക്കറ്റുകള്‍ എടുത്തു, രണ്ടിനും ബമ്പറടിച്ചു

“Manju”

വാഷിംഗ്‌ടണ്‍: ഭാഗ്യദേവതയ്ക്ക് കടാക്ഷിക്കാന്‍ വലിയ മടിയാണ്. എന്നാല്‍ ചിലര്‍ക്ക് കടാക്ഷം ആവോളം നല്‍കും. അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിയായ സ്കോട്ടി തോമസ് എന്ന നാല്‍പ്പത്തൊമ്ബതുകാരന്‍ ഇത്തരത്തില്‍ ഭാഗ്യദേവതയുടെ അനുഗ്രഹം ആവോളം കിട്ടിയ വ്യക്തിയാണ്.
ജാക്ക്പോട്ടിനുള്ള ടിക്കറ്റുകള്‍ വാങ്ങി അതില്‍ ഇഷ്ടനമ്ബരുകള്‍ പൂരിപ്പിച്ച്‌ നല്‍കുകയാണ് പതിവ്. തോമസ് താന്‍ വാങ്ങിയ രണ്ട് ടിക്കറ്റുകള്‍ക്കും ഒരേ നമ്ബരുകളാണ് പൂരിപ്പിച്ച്‌ നല്‍കിയത്. എന്നാല്‍ രണ്ട് ടിക്കറ്റുകള്‍ പൂരിപ്പിച്ച്‌ നല്‍കിയ കാര്യം തോമസ് മറന്നുപോവുകയും ചെയ്തു. അതിനെക്കുറിച്ച്‌ അദ്ദേഹം പറയുന്നത് ഇങ്ങനെ. ‘ടിവിയില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളി കാണാനായി ഞാന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. അപ്പോഴാണ് ജാക്പോട്ടിനെക്കുറിച്ച്‌ ‌ ഓര്‍ത്തത്. പെട്ടെന്ന് ഞാന്‍ പുറത്തേക്ക് പോയി ഒരു ടിക്കറ്റ് വാങ്ങി പൂരിപ്പിച്ച്‌ നല്‍കി. അടുത്ത ദിവസം രാവിലെ എന്റെ മകന്‍ ചോദിച്ചപ്പോഴാണ് രണ്ടുടിക്കറ്റുകള്‍ വാങ്ങിയതും അതില്‍ ഒരേ നമ്ബര്‍ പൂരിപ്പിച്ച കാര്യവും ഞാന്‍ ശ്രദ്ധിച്ചത്’.
രണ്ടുടിക്കറ്റിനും ബമ്ബര്‍ അടിച്ചവിവരം അറിഞ്ഞപ്പോള്‍ ഒരുവേള താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിച്ചുപോയെന്നാണ് തോമസ് പറയുന്നത്. എല്ലാം ദൈവാനുഗ്രഹമായി കാണാനാണ് തോമസിനിഷ്ടം. കിട്ടിയ പണം പ്രധാനമായും ബിസിനസില്‍ നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ഒരു വീടുവാങ്ങണമെന്നും ആഗ്രഹമുണ്ട്. ഒപ്പം കടവും തീര്‍ക്കണം.
ഇത് ആദ്യമായല്ല ഒരാള്‍ക്ക് ഒന്നിലധികം ടിക്കറ്റുകള്‍ക്ക് സമ്മാനമടിക്കുന്നത്. ഒക്ടോബറില്‍, അമേരിക്കയിലെ വെര്‍ജീനിയന്‍ സ്വദേശി വാങ്ങിയ ഇരുപത് ടിക്കറ്റുകള്‍ക്കും സമ്മാനം അടിക്കുകയായിരുന്നു. ലക്ഷങ്ങളാണ് ഇതോടെ ഇയാളുടെ പോക്കറ്റിലെത്തിയത്.

Related Articles

Back to top button