KeralaLatest

ഒരു കോടി തെങ്ങിന്‍ തൈകള്‍ നടും; സുരേഷ് ഗോപി

“Manju”

തൃശൂര്‍ : സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി. പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം നിര്‍വ്വഹിച്ചു

ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്‌. ആദ്യ തൈ വെച്ചത് അന്തരിച്ച സാഹിത്യകാരന്‍ വികെഎന്നിന്റെ തിരുവില്ലാമലയിലെ വീട്ടുവളപ്പില്‍. ഇതു പോലെ ആദ്യഘട്ടത്തില്‍ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തൈ നട്ടു. സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ് ഗോപിയെത്തും. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.

എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും. തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കും. കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കുറ്റ്യാടി തെങ്ങിന്‍ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‘, സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button