Kerala

മൂവാറ്റുപുഴ റോഡിൽ രൂപപ്പെട്ട ഗർത്തം മൂടി; ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

“Manju”

എറണാകുളം: കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ റോഡിൽ രൂപപ്പെട്ട ഗർത്തം മൂടി. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലായിരുന്നു ആഴമേറിയ ഗർത്തം മൂടിയത്. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.

കോൺക്രീറ്റും ഗ്രാവലും നിറച്ചാണ് പലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്ന് രൂപപ്പെട്ട ഗർത്തം മൂടിയത്. 11 മണിക്കൂറോളം അറ്റകുറ്റപ്പണികൾ നീണ്ടു. ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു.

അപ്രോച്ച് റോഡിൽ കച്ചേരിതാഴത്ത് പാലത്തിനു സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് ഗർത്തം രൂപപ്പെട്ടത്. ഉടനെ പോലീസ് സ്ഥലത്ത് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദിനം പ്രതി ഈ വഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകാറ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.

അതേസമയം പ്രദേശത്ത് മഴയ്‌ക്ക് താത്കാലിക ശമനമുണ്ട്. നിലവിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെയുള്ളത്.

Related Articles

Back to top button