KeralaLatest

പോലീസുകാരന്റെ വീടിനു നേരെ പെട്രോള്‍ ബോംബേറ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വടകര ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ പ്രദീപിന്റെ വീടിനു നേരെ പെട്രോള്‍ ബോംബേറ്. തോടന്നൂരിലെ വീടിനു നേരെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. എറിഞ്ഞ ബോംബ് കിണറിലാണ് വീണത്. കിണറിനു മീതെയിട്ട വലക്ക് തീപിടിച്ചു.
രണ്ട് ബൈക്കുകളിലെത്തിയവരാണ് അക്രമം നടത്തിയതെന്നു പറയുന്നു. മുന്നിലെ റോഡിലും ബോംബെറിഞ്ഞ ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്. ശബ്ദം കേട്ട് പ്രദീപനും വീട്ടുകാരും എഴുന്നേററ് എത്തുമ്പോഴേക്കും ഇവര്‍ കടന്നുകളഞ്ഞു. കിണര്‍ മലിനമയിരിക്കുകയാണ്. സമീപത്തെ വീട്ടുകാരും അക്രമികളെ കണ്ടിട്ടുണ്ട്. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വീട് മാറിപ്പോയതാണോ എന്ന സംശയവുമുണ്ട്. സംഭവമറിഞ്ഞ് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

 

Related Articles

Back to top button