KeralaLatestThiruvananthapuram

രാത്രിയില്‍ കാണാതായ വിലകൂടിയ ചെടി കണ്ടെത്താന്‍; സി സി ടി വി ദൃശ്യങ്ങള്‍ കണ്ട വീട്ടുകാ‌ര്‍ ഞെട്ടി

“Manju”

സിന്ധുമോള്‍ ആര്‍

രാത്രിയില്‍ കാണാതായ വിലകൂടിയ ചെടി കണ്ടെത്താന്‍; സി സി ടി വി ദൃശ്യങ്ങള്‍ കണ്ട വീട്ടുകാ‌ര്‍ ഞെട്ടി

തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി. പുലര്‍ച്ചെ വനിതാ എസ്‌ഐയ്‌ക്കൊപ്പം ഔദ്യോഗിക ജീപ്പിലെത്തിയ പൊലീസുകാരനാണ് വീട്ടിന്റെ മതിലില്‍ നിന്നു വില കൂടിയ ചെടി ചട്ടിയോടെ പൊക്കിയത്.

സമീപത്തെ ക്ഷേത്രത്തിന്റെ സിസിടിവി ക്യാമറയിലാണ് പൊലീസുകാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എസ്‌ഐ തൊട്ടടുത്തിരിക്കുമ്പോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ ഡ്രൈവറായ പൊലീസുകാരന്‍ പരിസരം നിരീക്ഷിച്ച്‌ ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചെടി ചട്ടിയോടെ ജീപ്പിലാക്കി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.

ചെമ്പ ഴന്തിക്കു സമീപമാണ് സംഭവം. 16 നു പുലര്‍ച്ചെ 4.50 നു നടന്നസംഭവം പക്ഷേ ഇതുവരെ കേസായിട്ടില്ല. കള്ളന്‍ കപ്പലില്‍ തന്നെയായിതുകൊണ്ടും, നഷ്ടപ്പെട്ടത്  ചെടിയായതുകൊണ്ടും ഉടമ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നാണ് വിവരം. ക്യാമറയില്‍ പതിഞ്ഞ ദൃശ്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നാട്ടില്‍ പാട്ടായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസിലെ ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കേസെടുത്താല്‍ നാണക്കേടാണെന്നു കരുതുന്നവരും ദൃശ്യങ്ങള്‍ പലരും കണ്ട സ്ഥിതിക്ക് വൈകിയാണെങ്കിലും നടപടി ഉണ്ടായില്ലെങ്കില്‍ സേനയ്ക്ക് നാണക്കേടാണെന്നുമുളള അഭിപ്രായവും ഉയരുന്നുണ്ട്.

Related Articles

Back to top button