KeralaLatest

ലോക്ഡൗണിൽ കഞ്ചാവ് വളർത്തൽ

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂര്‍∙ നഗരമധ്യത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ നിലയില്‍. ശക്തൻ ബസ്‌സ്റ്റാന്‍ഡിനു സമീപമുള്ള കെട്ടിടത്തിന്റെ ഒരു വശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തൃശൂരിലെ എക്സൈസ് സംഘം ഉടനെ പാഞ്ഞെത്തി. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡു സമീപത്തുള്ള ഒട്ടേറെ സ്ഥലങ്ങള്‍ തിരഞ്ഞു. അവസാനം, കഞ്ചാവ് ചെടി കണ്ടെത്തി. ഒന്നരയടി നീളമുണ്ട്. ഇതു നാലരയടി വരെ വളര്‍ച്ച എത്തിയ ശേഷമാണ് ഉപയോഗിക്കുന്നത്.

കഞ്ചാവ് ചെടി നട്ടവരെക്കുറിച്ച് എക്സൈസിന് സൂചനയുണ്ട്. ആളെ പിടികൂടാനുള്ള ശ്രമത്തിലാണ്. പരിസരത്തെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. നഗരപ്രദേശമാകുമ്പോള്‍ ആരും സംശയിക്കില്ലെന്ന് കരുതിയാകണം കഞ്ചാവ് ചെടി നട്ടത്. ലോക്ഡൗണ്‍ സമയത്ത്, ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതിനാല്‍ ആള്‍സഞ്ചാരവും കുറവായിരുന്നു. ഈ സമയത്തായിരിക്കണം നട്ടുപരിപാലിച്ചത്.
ഗ്രാമപ്രദേശങ്ങളില്‍ കഞ്ചാവ് ചെടി പലപ്പോഴും കണ്ടെത്താറുണ്ട്. നഗരഹൃദയത്തില്‍തന്നെ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതാണ് എക്സൈസിനെ ഞെട്ടിച്ചത്. പ്രതിയെ പിടികൂടുന്നതു വരെ എക്സൈസ് അന്വേഷണം തുടരും.

 

Related Articles

Back to top button