KeralaLatestThiruvananthapuram

ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല വാവറ അമ്പലം ഏജൻസി ഉദ്ഘാടനം

“Manju”

പോത്തൻകോട്. ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല വാവർ അമ്പലം ഏജൻസിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം മാർക്കറ്റിംഗ് ഇൻ ചാർജ് ആദരണീയ സ്വാമി ഗുരുസവിത് ജ്ഞാനതപസ്വി യുടെയും വാവർ അമ്പലം ജുമാമസ്ജിദ് ചീഫ് ഇമാം യൂസഫ് ബാക്കവിയുടെയും മഹനീയ സാന്നിദ്ധ്യത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കോവിഡ് പ്രതിരോധ മരുന്നുകളുടെ വിതരണ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാർ നിർവഹിച്ചു. ആയുർവേദ മരുന്നുകളുടെ ആദ്യവില്പന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അനിൽകുമാർ നിർവഹിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് അഭിൻദാസ്, ആർ ഷാഹിദാ ബീവി ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ, വാർഡ് മെമ്പർമാരായ വർണ്ണ രതീഷ്, നീതു ബി ആർ, ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് എ എസ് അനസ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button