IndiaLatest

സൂപ്പര്‍ഹിറ്റ് പോരാട്ടം; വീണ്ടും ‘ഹിറ്റ് മാന്‍’

“Manju”

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ അന്താരാഷ്ട്ര ടി20- യില്‍ അഞ്ച് ്‌സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ. ആദ്യ രണ്ട്മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവഴ്ചയ്ക്കാന്‍ സാധിക്കാതിരുന്ന രോഹിത് 64 പന്തിലാണ്തന്റെ അഞ്ചാം സെഞ്ച്വറി നേടിയത്. ഒരു ഘട്ടത്തില്‍ തകര്‍ന്ന ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്രോഹിത്തിന്റെ ഇന്നിംഗ്‌സാണ്. 69 പന്തില്‍ നിന്ന്എട്ടു സിക്‌സും 11 ഫോറുമടക്കം 121 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ക്യാപ്റ്റന്‍ രോഹിത്ശര്‍മയുടെ അപരാജിത സെഞ്ചറിയുടെയും ( 69 പന്തില്‍ 121) റിങ്കു സിങ്ങിന്റെ ഫിനിഷിങ്ങിന്റെയും ന്റെ (39 പന്തില്‍ 69 നോട്ടൗട്ട്) കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ്‌നേടിയപ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ ഗുലാബ്ദ്ദീ ന്‍ നെയ്ബ്‌നടത്തിയ (23 പന്തില്‍ 55 നോട്ടൗട്ട്) അവി ശ്വസനീയ തിരിച്ചടി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടി. സ്‌കോ ര്‍: ഇന്ത്യ 20 ഓവറില്‍ 4ന് 212. അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6ന് 212. ജയത്തോടെ മൂന്നു മത്സര പരമ്പര ഇന്ത്യ തൂത്തുവാരി (3-0). രോഹിത്താണ്‌പ്ലെയര്‍ ഓഫ്ദ് മാച്ച്. ശിവം ദുബെ പ്ലെയര്‍ ഓഫ്ദ്‌സീരീസും.

14 മാസത്തെഇടവേളയ്ക്ക്‌ശേഷമാണ ്അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ ടി20യിലേക്ക രോഹിത് മടങ്ങി വരുന്നത്. 2019 ജനുവരിയിലാണ് രോഹിത്അവസാന ടി20 സെഞ്ച്വറി നേടിയത്. ടി20 ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌നേടുന്ന താരമായും അദ്ദേഹം മാറി. വിരാട്‌കോലിയുടെ 1570 റണ്‍സിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.

Related Articles

Back to top button