LatestTravel

സൂര്യന്‍ എത്തിനോക്കാത്ത നാട്

യൂറോപ്പിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്

“Manju”

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നൊരു വിശേഷണമുണ്ടായിരുന്ന രാജ്യമായിരുന്നു ബ്രിട്ടണ്‍. ലോകം മുഴുവന്‍ തങ്ങളുടെ കോളനികള്‍ നിറഞ്ഞപ്പോള്‍ ആ പ്രയോഗത്തില്‍ യാതൊരു വിധത്തിലുള്ള അതിശയോക്തിക്കും ഇടമുണ്ടായിരുന്നില്ല. ബ്രിട്ടന്റെ ഒരു കോളനിയില്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ മറ്റൊരു കോളനിയില്‍ സൂര്യന്‍ അസ്തമിക്കും.
എന്നാല്‍ ലോകത്ത് സൂര്യപ്രകാശം എത്തിനോക്കാത്ത ഒരു രാജ്യത്തെക്കുറിച്ചും അവിടുത്തെ ജീവിതത്തെക്കുറിച്ചും നമുക്കറിയാം..


യൂറോപ്പിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മലകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തില്‍ ശൈത്യകാലമായാല്‍ മാസങ്ങളോളം സൂര്യപ്രകാശം ലഭിക്കില്ല. ഇറ്റലിയുടെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കാത്തതുകൊണ്ട് ഇവിടുത്തുകാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. കാലാവസ്ഥ സഹിക്കാന്‍ വയ്യാതായപ്പോള്‍ ഈ നഗരം വിട്ട് ഇതില്‍ പലരും മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. എങ്കിലും ഇതില്‍ ഭൂരിഭാഗം പേരും സ്വന്തം സ്ഥലം വിട്ടു പോകാന്‍ മനസില്ലാത്തവരാണ്.
ഇരുട്ടാര്‍ന്ന രാവുകളും പകലുകളും അവിടുത്തെ ജനങ്ങളില്‍ തങ്ങളുടെ നാട്ടില്‍ എങ്ങനെ വെളിച്ചം കൊണ്ടുവരാമെന്ന ചിന്തയുണര്‍ത്തി. നഗരത്തിന്റെ ഭരണച്ചുമതല ഉണ്ടായിരുന്ന മേയര്‍, പിയര്‍ ഫ്രാങ്കോ മിഡാലിയും ആര്‍ക്കിടെക്‌ട് ആയ ഗിയാക്കോമോ ബോണ്‍സാനിയും ചേര്‍ന്ന് പര്‍വതപൊക്കങ്ങള്‍ മറക്കുന്ന സൂര്യന്റെ വെളിച്ചത്തെ തങ്ങളുടെ നാട്ടിലേക്കെത്തിക്കാന്‍ ഒരു വഴി കണ്ടെത്തി.
ശൈത്യകാലത്താണ് ഇവിടുത്തുകാര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശം ഇങ്ങോട്ടേക്ക് തീരെ പ്രവേശിക്കില്ല. അവിടുത്തുകാര്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇവിടെ ജനവാസം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രിയനഗരം വിട്ടുപോകാന്‍ ഇവര്‍ക്ക് ആകില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഈ പ്രദേശത്ത് സൂര്യപ്രകാശം എത്താത്തത്? ആയിരം മീറ്ററോളം ഉയരമുള്ള രണ്ട് മലകള്‍ക്കിടയിലുള്ള താഴ്വരയിലാണ് ഈ പട്ടണം ഉള്ളത്. ഈ മലകളാണ് സൂര്യപ്രകാശത്തെ തടഞ്ഞു നിര്‍ത്തുന്നത്. മല നികത്തുക എന്നത് ഒരിക്കലും സ്വീകാര്യമായ പരിഹാരമല്ല. പ്രകൃതിയ്ക്ക് കോട്ടം വരുത്തി കൊണ്ടുള്ള നടപടിയ്ക്ക് ഇവിടുത്തുകാരും അധികാരികളും തയ്യാറായിരുന്നില്ല. അതുകൊണ്ടുള്ള ദോഷഫലങ്ങളും ഏറെയാണ്.
അങ്ങനെ അധികാരികള്‍ ബുദ്ധിപരമായൊരു തീരുമാനത്തിലെത്തി. സൂര്യപ്രകാശത്തിന് തടസ്സം നില്‍ക്കുന്ന മലകള്‍ക്കിടയില്‍ ഒരു കണ്ണാടി സ്ഥാപിക്കുക. അങ്ങനെ ഈ രണ്ട് മക്കള്‍ക്കും ഇടയില്‍ 500 മീറ്റര്‍ ഉയരമുള്ള വലിയൊരു കണ്ണാടി സ്ഥാപിച്ചു. അങ്ങനെയാണെങ്കില്‍ ശൈത്യകാലത്തും ഇങ്ങോട്ടേക്ക് പ്രകാശം ലഭിക്കും. ജിയാകോമോ ബോണ്‍സാനി, ജിയാനി ഫെരാരി എന്നീ എന്‍ജിനീയര്‍മാരാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അങ്ങനെ ഒരിക്കലും സൂര്യപ്രകാശം ലഭിക്കില്ല എന്ന് കരുതിയ ഇവിടുത്തുകാര്‍ക്കിടയിലേക്ക് അതും സാധ്യമായി. ഇവരുടെ ഈ ആശയത്തിന് അധികാരികള്‍ അനുമതി നല്‍കി. ഒട്ടും താമസിയാതെ എട്ടു മീറ്റര്‍ വീതിയും അഞ്ച് മീറ്റര്‍ ഉയരവുമുള്ള കണ്ണാടി ഈ മലയിടുക്കുകളില്‍ സ്ഥാപിച്ചു.


ഈ കണ്ണാടി ആ പട്ടണത്തിലേക്ക് പ്രകാശം പ്രതിഫലിപ്പിച്ചു. ഒപ്പം അവിടുത്തുകാരുടെ ജീവിതത്തിലേക്കും. ഒരു ലക്ഷം യൂറോയാണ് ഈ പദ്ധതിയ്ക്കായി ചെലവാക്കിയത്. സൂര്യന്റെ ദിശമാറ്റത്തിനനുസരിച്ച്‌ ചലനം നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയറും മറ്റു സംവിധാനങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സൂര്യപ്രകാശത്തെ പോലെയല്ലെങ്കിലും വിഗാനെല്ല സ്വദേശികളുടെ പ്രശ്നത്തിന് പരിഹാരമാകാന്‍ ഈ കണ്ണാടിയ്ക്ക് സാധിച്ചു. ഇതുപോലെ സൂര്യപ്രകാശം ലഭിക്കാത്ത മറ്റു സ്ഥലങ്ങളും ഈ ആശയം കടമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
കേട്ടറിഞ്ഞു നിരവധിപേരാണ് ആ കണ്ണാടി കാഴ്ചകള്‍ കാണാന്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും വിഗാനെല്ലയിലെ കണ്ണാടികാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കു യാതൊരു കുറവുമില്ല. വലിയ തോതിലുള്ള അറ്റകുറ്റപണികള്‍ ഒന്നും ഇത്രവര്‍ഷങ്ങള്‍ക്കു ശേഷവും ആവശ്യമായി വന്നിട്ടില്ല. കണ്ണാടി സ്ഥാപിച്ചതിന്റെ ഇത്തവണത്തെ വാര്‍ഷികാഘോഷങ്ങള്‍ക്കു ഹ്യൂല്‍വയില്‍ നിന്നും ക്ഷണിക്കപ്പെട്ടവര്‍ എത്തുന്നുണ്ട്. കണ്ണാടിയുള്ള ഗ്രാമം മാത്രമല്ല വിഗാനെല്ല, വേറെയും നിരവധി കാഴ്ചകള്‍ ഈ മനോഹരമായ ഗ്രാമത്തിലുണ്ട്. പള്ളികളും മധ്യകാലത്തെ കെട്ടിടങ്ങളും കൊണ്ട് സമ്ബന്നമാണ് ഇവിടം. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരുതരത്തിലും മുഷിപ്പിക്കില്ല വിഗാനെല്ല.

Related Articles

Back to top button