IndiaLatest

ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച്‌ കേന്ദ്രം

“Manju”

ഡല്‍ഹി ;പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് കേന്ദ്ര സര്‍വീസിലേക്ക് തിരികെയെത്താന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്രം. പഴ്‌സണല്‍ പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായാണ് അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നേരത്തെ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ബന്ദോപാദ്ധ്യായയെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുക്കാത്തത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ അടിയന്തിര നടപടി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ യോഗങ്ങളില്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇതിനും മമത അനുമതി നല്‍കിയിരുന്നില്ല.

Related Articles

Back to top button