KeralaLatest

വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി

“Manju”

ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയും ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മറ്റിയും
https://whatsapp.com/channel/0029Va4SNtw2ZjCv77W6bG40
എന്ന ലിങ്കിലും https://whatsapp.com/channel/0029Va95EQC9mrGYFY9Dj22g എന്ന ലിങ്കിലൂടെ ഇരു ചാനലുകളും ഫോളാ ചെയ്യാം.

ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ചാനല്‍ സൗകര്യം ലഭ്യമാവുക. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ ഒരു ചാനല്‍ പിന്തുടരാന്‍ സാധിക്കും. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്സാപ്പില്‍ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ പിന്തുടരാം.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്‌ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുമ്പോള്‍ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും ചാനല്‍ സംവിധാനത്തിലൂടെ സാധിക്കും.

ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളില്‍ നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് മെറ്റ നിലവില്‍ അവരിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button