LatestThiruvananthapuram

വിഴിഞ്ഞം പദ്ധതി ;കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്

“Manju”

തിരുവനന്തപുരം: കേരളത്തിന്റെതന്നെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നും ഇതുവരെ കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു.

ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് 2015-ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബ‍ര്‍ മൂന്നിനകം പദ്ധതി യഥാ‍ര്‍ത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോര്‍ട്ട്സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാ‍ര്‍ പ്രകാരം 2019 ഡിസംബറില്‍ നി‍ര്‍മ്മാണം തീ‍ര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ​ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച്‌ അദാനി ​ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അദാനി ​ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Related Articles

Back to top button