KeralaLatestThiruvananthapuram

നെടുമങ്ങാട് ജില്ലയിലെ ആദ്യ ഭൗമ വിവര നഗരസഭ

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി കെ മധു നെടുമങ്ങാട് നഗരസഭ യെ തിരുവനന്തപുരം ജില്ലയിലെ ആദ്യ ഭൗമ വിവര നഗരസഭയായി പ്രഖ്യാപിച്ചു. ജിയോ മാപ്പിങ്ങ് ലൂടെ നഗരസഭ പരിധിയിൽ ഉള്ള മുഴുവൻ പ്രദേശങ്ങളെയും വ്യക്തികളുടെയും എല്ലാവിധ അടിസ്ഥാനവിവരങ്ങളും വിവരശേഖരം ആയും ഭൂപട മാതൃകയായും ഉൾപ്പെടുത്തി ജിയോ ഇൻഫോർമാറ്റിക്സ് സിസ്റ്റം വഴി വിരൽത്തുമ്പിൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും. കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന് സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

വീടുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നിരവധി ഇടങ്ങളിൽ നിന്നും സർവ്വേ പ്രവർത്തനങ്ങൾ നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിനായി ഓരോ വാർഡിൽ നിന്നും രണ്ടുപേരുടെ സേവനം ലഭ്യമാക്കിയിരുന്നു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖവിക്രമൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി ഹരികേസൻ ടി ആർ സുരേഷ്, കെ ഗീതാകുമാരി, മറ്റു ജനപ്രതിനിധികൾ, നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.

Related Articles

Back to top button