LatestThiruvananthapuram
പൊലിസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലിസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം നടന്നു. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച് പൊലിസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടര്ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണംതുടരുന്നു.