KeralaLatest

ടി.പി ചന്ദ്രശേഖരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ.രമ

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്‍റെ മരണവാര്‍ത്തക്കു പിന്നാലെ കെ.കെ.രമ ഫെയ്സ്ബുക്കില്‍ ചന്ദ്രശേഖരന്‍ ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചു.

‘എന്‍റെ സഖാവെ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടിപി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങി തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കുഞ്ഞനന്തന്‍ ഇന്നലെ രാത്രി മരണപ്പെട്ടത്. ഇതിനു പിന്നാലെയാണ് കെ.കെ.രമ ചിത്രം പോസ്റ്റ് ചെയ്തത്. എല്ലാം ഓര്‍മപ്പെടുത്തിക്കൊണ്ടുള്ളതായി ഈ ചിത്രവും പ്രതികരണവും.

ടി.പി.വധഗൂഢാലോചനയില്‍ കുഞ്ഞനന്തന്‍റെ പങ്ക് പ്രത്യേക കോടതിക്കു ബോധ്യമായിരുന്നു. ഇതുകൊണ്ടാണ് പതിമൂന്നാം പ്രതിയായ കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്.

 

Related Articles

Back to top button