IndiaLatest

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 81-ാം പതിപ്പാണ് ഇന്ന് നടക്കുക. രാവിലെ 11 മണിയ്‌ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മന്‍ കീ ബാത്ത് നടക്കുക.

കഴിഞ്ഞമാസം ആഗസ്റ്റ് 29 ന് നടന്ന മന്‍ കി ബാത്തിന്റെ 80ാം പതിപ്പില്‍ ബീഹാറിലെ കൃഷി കേന്ദ്രത്തിന്റെയും തമിഴ് നാട്ടിലെ കാഞ്ഞിരങ്ങല്‍ പഞ്ചായത്തിന്റയും മാലിന്യ സംസ്‌കരണ രീതികളെയും ഗ്രാമങ്ങളുടെ സ്വയം വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

Related Articles

Back to top button