KeralaLatest

ഏറെ വിവാദങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു

“Manju”

ഏറെ വിവാദങ്ങൾക്കു ശേഷം ചിത്രീകരണം പൂർത്തീകരിച്ച ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഷെയ്ൻ നിഗത്തിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ഷെയ്നെ കൂടാതെ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. മുൻപ് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ശരത്.

വെയിലില്‍ ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.

https://www.facebook.com/SanthigiriNews/videos/744612936326382

 

 

 

Related Articles

Back to top button