IndiaLatest

യുപിയില്‍ മന്ത്രിസഭാ വിപുലീകരണം

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ വിപുലീകരണം ഇന്നുണ്ടാകും. രാജ്ഭവനില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ലക്‌നൗവില്‍ വൈകിട്ടെത്തുമെന്നാണ് വിവരം.

23 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 53 പേരാണ് യുപി മന്ത്രിസഭയില്‍ ഉള്ളത്. തേജ്പാല്‍ നഗര്‍, ജിതിന്‍ പ്രസാദ്, സഞ്ജയ് നിഷാദ്, ബേബി റാണി മൗര്യ, സംഗീത ബല്‍വാന്ത് എന്നീ ഏഴ് പേര്‍ പുതിയതായി മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. അടുത്ത ആറ് മാസത്തിനുള്ളില്‍ യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിസഭാ വിപുലീകരണം നടക്കുന്നത്. വൈകിട്ട് ആറ് മണിയോടെ ചടങ്ങ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button