IndiaLatest

ക്രിപ്റ്റോ 1000 രൂപ 60 ലക്ഷമാക്കി Shih Tzu കറന്‍സികള്‍

“Manju”

ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് ക്രിപ്റ്റോ കറന്‍സികള്‍ .ഇന്ന് ഇന്ത്യയില്‍ ഒട്ടനവധി ക്രിപ്റ്റോ കറന്‍സികള്‍ നിലവില്‍ ഉണ്ട് .എന്നാല്‍ വളരെ കുറച്ചു കറന്‍സികള്‍ മാത്രമേ ഇപ്പോള്‍ ശ്രദ്ധനേടിയട്ടുള്ളു .അതില്‍ എടുത്തുപറയേണ്ട ഒന്നാണ് Shih Tzu .ഇപ്പോള്‍ വാര്‍ത്തകളില്‍ വളരെ അധികം ഇടം നേടിയിരിക്കുന്നു .
സംഭവം മറ്റൊന്നുമല്ല വെറും 2 മണിക്കൂര്‍ കൊണ്ട് 1000 രൂപ 60 ലക്ഷം രൂപയാക്കി വളര്‍ത്തി മുന്നേറിയിരിക്കുന്നു Shih Tzu എന്ന കറന്‍സികള്‍ .വെറും രണ്ടു മണിക്കൂര്‍ കൊണ്ട് ഇതിന്റെ മൂല്യം 6,00,000 ശതമാനത്തിനു മുകളില്‍ ആയിരുന്നു വര്‍ദ്ധിച്ചിരുന്നത് .അതായത് ഡോളറിനു വെറും 0.000000009105 വ്യാപാരം നേടിയിരുന്ന കോയിന്റെ മൂല്യം ഒറ്റയടിയ്ക്ക് 0.00005477 ആണ് എത്തിയത് .
മൃഗ സ്നേഹമാണ് Shih Tzu എന്ന കറന്‍സി പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്നത് .മൃഗങ്ങളുടെ സുരക്ഷയ്ക്കും കൂടാതെ പരിപാലനത്തിന് നിലകൊള്ളുന്ന ഒന്നാണ് Shih Tzu എന്നാണ് അവരുടെ വാദം .അതുകൊണ്ടു തന്നെ മൃഗസ്നേഹികളുടെ സഹായം കൂടുതലായും ഇതില്‍ ലഭിക്കുന്നുണ്ട് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത് .

Related Articles

Back to top button