IndiaLatest

ചൈനീസ്​ പട്ടാളക്കാര്‍ കുതിരപ്പുറത്ത് ഇന്ത്യയിലെത്തി

“Manju”

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന്​ 100-ലേറെ ചൈനീസ്​ പട്ടാളക്കാര്‍ ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. കുതിരപ്പുറത്തേറിയാണ്​ ചൈനീസ്​ പട്ടാളം വന്നത്​. 55 കുതിരകളുണ്ടായിരുന്നു. ചൈനയുടെ പീപ്പിള്‍സ്​ ലിബറേഷന്‍ ആര്‍മി​ തുന്‍ജുന്‍ ല പാസ്​ വഴി അഞ്ചു കിലോമീറ്റര്‍ ദൂരം അകത്തേക്ക്​ കടന്നതായാണ് റിപ്പോര്‍ട്ട്. ബരഹോട്ടി മേഖലയി​ലെ പാലമുള്‍പ്പെടെയുള്ള ഇന്ത്യയുടെ നിര്‍മിതകള്‍ ഇവര്‍ കേടുവരുത്തി. സംഘം പിന്നീട്​ മടങ്ങി.

ചൈനീസ്​ സൈന്യം എത്തിയതായി പ്രദേശവാസികളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ന്ന്​ അന്വേഷിക്കാനായി ഇന്ത്യന്‍ സേനയുടെയും ഇന്‍ഡോ-ടിബറ്റര്‍ അതിര്‍ത്തി പൊലീസി​ന്റെയും സംഘത്തെ അങ്ങോട്ട്​ അയച്ചിട്ടുണ്ട്​.

Related Articles

Back to top button