IndiaLatest

സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

“Manju”

ഡല്‍ഹി; ബോളിവുഡ് സിനിമാ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച അജയ് ശര്‍മ തീവ്രപരിചരണ വിഭാ​ഗത്തില്‍ ആയിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശര്‍മ. ലുഡോ, ജഗ്ഗാ ജാസൂസ്, കാര്‍വാന്‍, ഇന്ദൂ കി ജവാനി, പ്യാര്‍ കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. താപ്സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മി റോക്കറ്റാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം.

Related Articles

Back to top button