IndiaLatest

ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്;ത​മി​ഴ്നാ​ട്ടി​ല്‍ ഇ​തു​വ​രെ 19 മ​ര​ണ​ങ്ങള്‍ റി​പ്പോ​ര്‍​ട്ട് ചെയ്‌തു

“Manju”

സിന്ധുമോൾ. ആർ

ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് പശ്ചാത്തലത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ കനത്ത മഴ രൂ​ക്ഷ​മാ​യി. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 19 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. തമിഴ്നാട്ടിലെ പല ജി​ല്ല​ക​ളി​ലും വ​ന്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. പല ഇ​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. രാ​മ​നാ​ഥ​പു​രം, തൂ​ത്തു​ക്കു​ടി, നാ​ഗ​പ​ട്ട​ണം, ക​ല്ലാ​ക്കു​റി​ച്ചി ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ​ തുടരുകയാണ് . ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നും അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യക്‌തമാക്കി .

Related Articles

Back to top button