LatestThiruvananthapuram

ശാന്തിഗിരി മുന്നോട്ടുവെക്കുന്നത് മതാതീത ആത്മീയത ; അഡ്വ എ. എ. റഹീം

“Manju”

പോത്തന്‍കോട്: മതാതീത ആത്മീയതയാണ് ശാന്തിഗിരി മുന്നോട്ടുവെക്കുന്നത് ഗുരുവിന്റെ സന്ദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍  ഗുരുപരമ്പരയില്‍ നിറഞ്ഞുനിൽക്കുന്നത് മതാതീതയുടെ സന്ദേശമാണെന്ന് അഡ്വ എ. . റഹീം. ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മതാതീത ആത്മീയതയുടെ ചെതന്യത്തെയാണ് നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തിന്റെ മുന്നില്‍ ഉത്ഘോഷിക്കാന്‍ ശ്രമിച്ചതന്നും ഇന്ന് ലോകം നേരിടുന്ന എല്ലാ വിപത്തിന്റെയും വിദ്വേഷത്തിന്റെയും ഗുരുതരമായ എല്ലാ പ്രശ്നങ്ങള്‍ക്കുമെല്ലാമുള്ള പ്രതിവിധിയാണ് ഗുരു മുന്നോട്ട് വെയ്ക്കുന്ന നന്മയുടെയും മാനവ സ്നേഹത്തിന്റെയും സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതവിഭാഗീയതയുടെ അതിര്‍വരമ്പുകളില്ലാത്തതാണ് ശാന്തിഗിരിയുടെ സവിശേഷത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമേഖലകളിലുള്ള പ്രതിഭാധനന്‍മാരായ വ്യക്തിത്വങ്ങള്‍ അവരുടെ ജീവിതം തന്നെ സമര്‍പ്പിച്ച് ശാന്തിഗിരിയുടെ ഭാഗമായി നില്‍ക്കുന്നു എന്നതാണ് ശാന്തിഗിരിയുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

 

അടൂര്‍ പ്രകാശ് എംപി ഉത്ഘാടനം ചെയ്ത ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്തു.

 

Related Articles

Back to top button