KeralaLatestThiruvananthapuram

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ വയസ് ഇളവ്

“Manju”

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപന നിയമനത്തില്‍ വയസ് ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. 2021-22 വര്‍ഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷം നിയമനങ്ങളൊന്നും നടന്നില്ല. ഇക്കാര്യം പരിഗണിച്ചാണ് ഇളവ് നല്‍കിയത്.
ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ 40 വയസ് കഴിഞ്ഞവര്‍ക്കും അധ്യാപന നിയമനം ലഭിക്കും. എസ്.എസി എസ്.ടി , ഒ.ബി.സി വിഭാഗക്കാര്‍ക്കും ഇളവ് ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രായപരിധിയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ഒട്ടേറെ അര്‍ഹര്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം

Related Articles

Back to top button