ArticleIndiaLatest

26 വയസുകാരിയായ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്ന് തവണ

“Manju”

മുംബൈ: 26 വയസുകാരിയായ മുംബൈ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്ന് തവണ. വാക്‌സിനേഷന് ശേഷം രണ്ടു തവണ കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യമേഖലയിലും ആശങ്ക സൃഷ്ടിച്ചു. വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്.

വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു.

2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന് തവണയും. കോവിഡ് പരിശോധനാഫലത്തില്‍ തെറ്റ് കടന്നുകൂടിയത് കൊണ്ടാകാം മൂന്ന് തവണയും കോവിഡ് പോസിറ്റിവായതെന്ന് ഡോക്ടര്‍ മെഹുള്‍ താക്കര്‍ പറയുന്നു. മെയ് മാസത്തില്‍ രോഗം ബാധിച്ചത് ജൂലൈയിലെ കണക്കിലും കടന്നുകൂടിയതാകാമെന്നും അവര്‍ പറയുന്നു.

Related Articles

Back to top button