IndiaLatest

സ്റ്റേഷനില്‍ മിന്നല്‍ പരിശോധന; വേറിട്ട നീക്കവുമായി സ്റ്റാലിന്‍

“Manju”

ചെന്നൈ: പോലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ധര്‍മപുരി ജില്ലയിലെ ആദിയമ്മന്‍കോട്ടെ പൊലീസ് സ്റ്റേഷനിലേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ മുഖ്യമന്ത്രി എത്തിയത്. ധര്‍മപുരിയില്‍ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു ഈ മിന്നല്‍ സന്ദര്‍ശനം.
പൊതുജനങ്ങളോടുള്ള പൊലീസ് നിലപാടുകളും പരാതികളില്‍ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ ഈ വരവ്.
പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു.ലഭിച്ച പരാതികള്‍ അതിലെടുത്ത നടപടികള്‍ അങ്ങനെ സ്റ്റേഷന്റെ പ്രവര്‍ത്തനം കൃത്യമാണോ എന്ന് അദ്ദേഹം സമയം ചെലവഴിച്ച്‌ പരിശോധിച്ചു.

Related Articles

Back to top button