KeralaLatest

മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം

“Manju”

തിരുവനന്തപുരം: മദ്യ വില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. കൊവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം മദ്യശാലകള്‍ തുറന്നപ്പോള്‍ ആവേശത്തോടെ കേരളം കുടിച്ചുവറ്റിച്ചത് 64 കോടി രൂപയുടെ മദ്യം.
ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം 54 കോടിയുടെ മദ്യവില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള വില്‍പ്പനയും തകൃതിയായി നടന്നു.സാധാരണ ദിവസങ്ങളില്‍ ബീവറേജസ് ഔട്ടലെറ്റുകള്‍ വഴി ശരാശരി 45 മുതല്‍ 50 കോടി രൂപ വരെയുള്ള വിദേശമദ്യം വിറ്റുപോകാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡുകള്‍ വഴി ഏകദേശം 6 മുതല്‍ 7 കോടി വരെ രൂപയുടെ മദ്യമാണ് വില്‍പ്പന നടത്താറുള്ളത്. കഴിഞ്ഞ ദിവസം ബാറുകള്‍ വഴി നടന്ന വില്‍പ്പനയുടെ കണക്ക് ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button