KeralaLatest

വർക്കല പുതുതായി നിർമ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു

“Manju”

വർക്കല : പുതുതായി നിർമ്മിക്കുന്ന പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ നിർമ്മാണ ഉദ്ഘാടനം വർക്കല നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മൊബൈൽ ഫോൺ ഓഡിയോ കോൺഫ്രൻസ് വഴി മന്ത്രി ജി സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിദ്ധ ടൂറിസ്റ്റർ അതിലേറെ മഹത്തായ ശ്രീനാരായണഗുരുവിന്റെതായ ഓർമ്മകൾ കൊണ്ടും അദ്ദേഹത്തിൻറെ സ്മാരകങ്ങൾ കൊണ്ടും അദ്ദേഹത്തിൻറെ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്രവുമായ വർക്കലയിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന വിശ്രമ മന്ദിരം വർക്കിലേക്ക് ഒരു മുതൽക്കൂട്ടാകും എന്ന് മന്ത്രി മന്ത്രി പറഞ്ഞു. വർക്കല നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് സ്വാഗതവും. അഡ്വക്കേറ്റ് വി ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര മേഖലയായ വർക്കലയിൽ. വർക്കല പാപനാശം. ജനാർദ്ദനസ്വാമി ടെമ്പിൾ.ശിവഗിരി മഠം. നിലനിൽക്കുന്ന വർക്കലയിൽ സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കുറഞ്ഞചെലവിൽ താമസിക്കുന്നതിനായി നിർമ്മിക്കുന്ന പൊതുമരാമത്ത് വകുപ്പിൻറെ വിശ്രമ മന്ദിരം. വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ പുറകു വശത്തായി കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൊതുമരാമത്ത് വകുപ്പി ന്റെ അധീനതയിലുള്ള 40 സെൻറ് സ്ഥലത്ത് ആണ് മന്ദിരം നിർമ്മിക്കുന്നത്. മൂന്നു നിലകളിലായി ഇരുപതിനായിരം(20000) ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആണ് മന്ദിരം പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിങ്ങ് ഡിസൈൻ ചെയ്തിരിക്കുന്നത്. കെട്ടിടത്തിൽ 4 സൂട്ട് റൂമുകളും. 14 ഡീലക്സ് മുറികളും. 6 സ്റ്റാൻഡേർഡ് മുറികളും. കോൺഫറൻസ് ഹാൾ .ഡൈനിങ് ഹാൾ. മറ്റു അനുബന്ധ സൗകര്യങ്ങളും മന്ദിരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം എട്ടുകോടി രൂപയാണ് വിശ്രമ മന്ദിരത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ വിശ്രമ മന്ദിരം വരുന്നതോടെ വർക്കല താലൂക്കിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവും

തിരുവനന്തപുരം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ എം കെ യൂസഫ് . നഗരസഭാ വൈസ് ചെയർമാൻ അനിജോ.
ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ സുമംഗല. വാർഡ് കൗൺസിലർ സ്വപ്ന ശേഖർ. കൗൺസിലർ ബാബു. കോൺഗ്രസ് വർക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റെ കെ രഘുനാഥൻ. കെ യു എം എൽ വർക്കല മണ്ഡലം കമ്മിറ്റി പ്രസിഡന്റെ കെ എൽ ഷാജഹാൻ. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി സന്തോഷ്. തുടങ്ങിയവർ കോൺട്രാക്ടർ എം എം ഹക്കിം. സന്നിഹിതരായിരുന്നു.

Related Articles

Back to top button