KeralaLatest

കോവിഡ് ഭീഷണി ഒഴിയാതെ കൊയിലാണ്ടി; 12 പേര്‍ക്കു രോഗം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുമ്പോഴും കോവിഡ് ഭീഷണി ഒഴിയാതെ കൊയിലാണ്ടി. 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 39, 41 വാര്‍ഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയില്‍ 12-ാം തിയ്യതി നടത്തിയ പിസിആര്‍. ടെസ്റ്റിലാണ് രണ്ട് കുടുംബത്തിലെ 12 പേര്‍ക്ക് രോഗം കണ്ടെത്തിയത്. കൊയിലാണ്ടി ബീച്ച് റോഡ് (പടിഞ്ഞാറ്) 39-ാം വാര്‍ഡില്‍ ഏഴു പേര്‍ക്കും സിവില്‍ സ്റ്റേഷനു സമീപത്തെ ഒരു കുടുംബത്തില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ വാര്‍ഡുകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നുള്ള സമ്പര്‍ക്കത്തിലാണ് 12 പേര്‍ക്ക് കൂടി രോഗം പിടിപെട്ടത്. ഇതിന്റെ പാശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
നഗരസഭയിലെ 44 വാര്‍ഡുകളിലും ഉണ്ടായിരുന്ന കണ്ടെയിന്‍മെന്റ് സോണില്‍ നിന്നു 38, 39, 41 വാര്‍ഡുകള്‍ ഒഴിവാക്കിയിരുന്നു. ഇതിലുള്‍പ്പെട്ട രണ്ടു വാര്‍ഡുകളിലാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയതത്. ഇന്നലെ നഗരസഭയിലെ മൂന്നാം വാര്‍ഡിലും ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചരുന്നു. കണ്ടെയിന്‍മെന്റ് സോണ്‍ നിലനില്‍ക്കുന്ന പ്രദേശത്തെ റോഡുകള്‍ പ്രത്യേകം അടക്കാത്തത് രോഗ വ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

 

Related Articles

Back to top button