KeralaLatestMalappuram

മലപ്പുറത്ത് തിങ്കളാഴ്ച 581 പേര്‍ക്ക് കോവിഡ്

“Manju”

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 549 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 29 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗമുക്തരായ 2,286 പേരുള്‍പ്പടെ 3,02,061 പേരാണ് ഇത് വരെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 1001 പേര്‍ കോവിഡ് ബാധിച്ച്‌ ജില്ലയില്‍ മരണപ്പെടുകയും ചെയ്തു. 41,794 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 13,122 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുകയാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button