IndiaLatest

ഇനി സ്മാര്‍ട് എല്‍ പി ജി സിലിണ്ടറും

“Manju”

ന്യൂഡല്‍ഹി: സിലിണ്ടറില്‍ എത്ര പാചക വാതകം ബാക്കിയുണ്ടെന്ന് അറിയാന്‍ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. പാചക വാതകം എത്ര ഉപയോഗിച്ചുവെന്ന് കൃത്യമായി അറിയാന്‍ സൗകര്യമുള്ള സ്മാര്‍ട് എല്‍ പി ജി സിലിന്‍ഡെര്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കി. പല പുതിയ സവിശേഷതകളുമായാണ് സ്മാര്‍ട് സിലിണ്ടര്‍ എത്തുന്നത്. ‘എല്‍ പി ജി കോംപോസിറ്റ് സിലിന്‍ഡെര്‍’ എന്നാണ് ഈ പുതിയ സിലിണ്ടറിനെ അറിയപ്പെടുന്നത്.

ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ ഈ സ്മാര്‍ട് സിലിണ്ടറിന് ധാരാളം ഗുണങ്ങളുണ്ട്. മൂന്ന് പാളികള്‍ ആയാണ് സിലിന്‍ഡെര്‍ നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന സാന്ദ്രതയുള്ള പോളിയെതിലീന്‍ (എച് ഡി പി ഇ), ഫൈബര്‍ ഗ്ലാസ് എന്നിവകൊണ്ടാണ് സിലിണ്ടര്‍ നിര്‍മിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ സിലിന്‍ഡെര്‍ കൂടുതല്‍ സുരക്ഷയുള്ളതാണ്. ഇപ്പോള്‍ ഉപയോഗത്തിലുള്ള ‘എല്‍ പി ജി കോംപോസിറ്റ് സിലിണ്ടര്‍’ സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഉപരിതലത്തില്‍ പാടുകളോ തുരുമ്പോ ഉണ്ടാകില്ല. ആകര്‍ഷകമായി രൂപകല്പന ചെയ്തതുമാണ്.

കോംപോസിറ്റ് സിലിലിണ്ടറിന് അഞ്ച് കിലോയും 10 കിലോയും ഭാരമുണ്ട്. സിലിണ്ടര്‍ ട്രാന്സ്പരെന്റ് ആയതിനാല്‍ അവശേഷിക്കുന്ന വാതകത്തിന്റെ അളവ് കാണാന്‍ സാധിക്കുന്നു. വാതകത്തിന്റെ അളവ് നോക്കി ഉപഭോക്താക്കള്‍ക്ക് റീഫില്‍ ചെയ്യാന്‍ ഇത് സഹായിക്കും. ആധുനിക അടുക്കള അനുസരിച്ചാണ് ഈ സിലിണ്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 10 കിലോഗ്രാമിന്റെ സിലിണ്ടറിന് 3,350 രൂപയും അഞ്ച് കിലോഗ്രാമിന്റേതിന് 2,150 രൂപയുമാണ് സെക്യൂരിറ്റി ഡെപോസിറ്റായി നല്‍കേണ്ടത്.

അഹമ്മദാബാദ്, അജ്മീര്‍, അലഹബാദ്, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, കോയമ്ബത്തൂര്‍, ഡാര്‍ജിലിംഗ്, ഡെല്‍ഹി, ഫരീദാബാദ്, ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂര്‍, ജലന്ധര്‍, ജംഷഡ്പൂര്‍, ലുധിയാന, മൈസൂര്‍, പട്ന, റായ്പൂര്‍, റാഞ്ചി, സംഗ്രൂര്‍, സൂറത്ത്, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍, തുംകൂര്‍, വാരാണസി, വിശാഖപട്ടണം ഉള്‍പ്പെടുന്ന രാജ്യത്തെ 28 നഗരങ്ങളില്‍ ഇപ്പോള്‍ കോംപോസിറ്റ് സിലിന്‍ഡെറുകള്‍ ലഭ്യമാണ്. സിലിണ്ടര്‍ ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലും വിതരണം ചെയ്യും.

Related Articles

Back to top button